straydog
തെര്വ് നായകൾ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ ഭീഷണിയാകുന്നു. രണ്ട് ദിവസം മുൻപ് രാത്രിയിൽ ഇവിടെ തെരുവ് നായ്ക്കൾ ആടിനെ കടിച്ചു കൊന്നു. ചേരൂർ വീട്ടിൽ ജേക്കബിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ കൂട്ടമായെത്തിയ നായ്ക്കൂട്ടം കടിച്ചുകൊല്ലുകയായിരുന്നു. പരിസരവാസികളായ പൊടിമോൻ, അച്ചൻകുഞ്ഞ് എന്നിവരുടെ രണ്ട് ആടുകളെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ആടിനെ സമീപത്തുള്ള വെറ്ററിനറി ഡോക്ടറെ കണ്ട് മുറിവ് തുന്നിപ്പിടിപ്പിച്ചു. കഴിഞ്ഞ മൂന്നുമാസമായി തൃക്കണ്ണമംഗൽ ഐസ്മുക്ക് ഭാഗത്ത് പല പ്രഭാത സവാരിക്കാർക്കും തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.ഐസ് മുക്കിന് സമീപമുള്ള സെമിത്തേരിക്ക് സമീപം തമ്പടിച്ചിരിക്കുന്ന അമ്പതോളം വരുന്ന നായ്ക്കൂട്ടമാണ് കാൽനടയാത്രക്കാർക്കും പ്രഭാത സവാരിക്കാർക്കും ഒപ്പം വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി തെരുവു നായ്ക്കൾ കോഴികളേയും ആടുകളേയും ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്.