കൊട്ടാരക്കര: ടൗണിന്റെ ഹൃദയഭാഗത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയൊഴുകുന്നു.സദാ തിരക്കേറിയ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഓയൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഹോർട്ടികോർപ്പ് പച്ചക്കറിക്കടയുടെ എതിർവശത്ത് പത്തുദിവസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡിനോട് ചേർന്നുള്ള മതിലിൽ രണ്ടാൾ പൊക്കത്തിൽ ജലം ചീറ്റിത്തെറിക്കുകയാണ്.ജന പ്രതിനിധികളും പൊതു പ്രവർത്തകരും ഇതുവഴി മിക്കപ്പോഴും കടന്നു പോകുമെങ്കിലും കുടിവെള്ള ചോർച്ച തടയാൻ ഇനിയും നടപടി ഉണ്ടായിട്ടില്ല. കൊട്ടാരക്കരയിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഇതുവഴിയാണ് കടന്നു പോകാറുള്ളത്.