request

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ചെറുകിട റൈസ് ഫ്ളവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. തൊഴിലാളികൾക്കും മിൽ ഉടമകൾക്കും അടിയന്തരമായി കൊവിഡ് വാക്സിൻ നൽകുക, പഞ്ചായത്ത് രാജ് - മുനിസിപ്പാലിറ്റി നിയമപ്രകാരം അ‌ഞ്ച് വർഷത്തേക്ക് ലൈസൻസ് നൽകാൻ നിർദ്ദേശിക്കുക, മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്.