v

കൊല്ലം : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ കൊവിഡ് മാനദണ്ഡൾ പാലിച്ച് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനം, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ ഇവിടെ ലഭിക്കും.

താത്പര്യമുള്ള പ്ലസ്ടു കഴിഞ്ഞ 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 13ന് മുൻപ് എംപ്ലോയബിലിറ്റി സെന്ററിന്റെ ഫോൺനമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാതെ നേരിട്ടെത്തുന്നവർക്ക് അവസരം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 8714835683, 9895699194.