അഞ്ചാലുംമൂട്: പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, കടപ്പായിൽ ഹോമിയോ നഴ്സിംഗ് ഹോം, കേരള പ്രതികരണ വേദി, ഫ്രണ്ട്സ് ഒഫ് ബേർഡ്സ്, കൺസ്യൂമർ ഫെഡറേഷൻ ഒഫ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ 33-ാം വാർഷികം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പെരുമൺ സ്മാരകത്തിൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന, കൊവിഡ് പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പ് മുതലായവ സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി നിർവഹിച്ചു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, മോഹൻ പെരുനാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അമ്പിളി ജയൻ, ആർ.പി. പണിക്കർ, പെരിനാട് വിജയൻ, പെരുമൺ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.