കൊല്ലം: വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസുകളിൽ സംസ്കൃത ഭാഷയ്ക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ ഡി.ഡി ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി പി.എൽ. ഹേമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രതീഷ് പാൽ, മഹേഷ് ചന്ദ്രൻ, സന്ദീപ്, എസ്.ആർ. രഞ്ജിത്ത്, അരുൺ, എസ്. രഞ്ജിത്ത്, പി.എസ്. അഖിൽ തുടങ്ങിയവർ സംസാരിച്ചു.