kudambassreee-
സ്പെഷ്യൽ അയൽകൂട്ടങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച 2,70,000 രൂപ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിന് കൈമാറുന്നു

കുന്നിക്കോട് : സ്പെഷ്യൽ അയൽകൂട്ടങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് 2,70,000 രൂപ അനുവദിച്ചു. കോർപ്പസ് ഫണ്ട് രണ്ട് ലക്ഷം രൂപയും പ്രത്യാശ ഫണ്ട് എഴുപതിനായിരം രൂപയുമാണ് അനുവദിച്ചത്.‌ വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിൻ പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനിൽ നിന്ന് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ അസി.കോഡിനേറ്റർ സബൂറ ബീവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ.ശ്രീകല, പഞ്ചായത്തംഗങ്ങളായ ആർ.അജയകുമാർ, ധന്യപ്രദീപ്, കുടുംബശ്രീ ചെയർപേഴ്സൺ ലീലാവതിയമ്മ, വൈസ് ചെയർപേഴ്സൺ സിന്ധു ശമുവേൽ, അമ്പിളി ശിവപ്രസാദ്, ഗീത, എ.എ.വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.