കുണ്ടറ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുക, 1700 ഗവ. പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക, അഡ്വൈസ് മെമ്മോ തീയതി മുതൽ അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോ. ഉപജില്ലാ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, ഉപജില്ലാ സെക്രറി ജി.എസ്. ശ്രീജിത്ത്, ട്രഷറർ ബീനാ മണി, എ. സുനിൽകുമാർ, വി. പ്രശാന്ത്, ജോണി സാമുവൽ, ജയകൃഷ്ണൻ, അൻസറുദ്ദീൻ, ലിനേഷ്, ശ്രീകാന്ത് ജോൺസൺ, ജിഷ തുടങ്ങിയവർ പങ്കെടുത്തു.