എഴുകോൺ: സുരേഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരീപ്ര ഇടയ്ക്കിടം ഏലായിൽ നെൽക്കൃഷി ആരംഭിച്ചു. ഏലായിൽ വർഷങ്ങളായി കാടുമൂടി തരിശായി കിടന്ന ഒരേക്കറോളം നിലമാണ് ഫൗണ്ടേഷൻ പാട്ടത്തിനെടുത്ത് നെൽക്കൃഷിക്ക് ഒരുക്കിയത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേച്ചർ കൊട്ടാരക്കരയുമായി ചേർന്നാണ് കൃഷി ഇറക്കുന്നത്. ഫൗണ്ടേഷൻ അംഗങ്ങളായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെയും കർഷരുടെയും പരിശ്രമ ഫലമായിയാണ് നിലം കൃഷി യോഗ്യമാക്കിയത്. ഇടയ്ക്കിടത്തെ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമയി നടത്തുന്ന നെൽക്കൃഷിയ്ക്ക് ഞായറാഴ്ച വിത്ത് വിതയ്ക്കും. കരീപ്ര കൃഷിഭവന്റെ മാർഗ നിർദ്ദേശമനുസരിച്ചാണ് ഫൗണ്ടേഷൻ കൃഷി ചെയ്യുന്നത്.