ചവറ: അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി.സ്കൂളിൽ കൊവിഡ് 19 അതിജീവന സഹായപദ്ധതിയായ അക്ഷരത്തണലിന്റെയും സ്മാർട്ട്ഫോൺ ലൈബ്രറിയുടെയും ഉദ്ഘാടനം ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.കെ.സജീവ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി സ്മാർട്ട് ഫോണുകളുടെ ഒന്നാംഘട്ട വിതരണം നടത്തി. ചടങ്ങിൽ ചികിത്സാധനസഹായവും ഡയാലിസിസ് കിറ്റും ജില്ലാ പഞ്ചായത്ത് മെമ്പർ എസ് .സോമൻ വിതരണം ചെയ്തു. ഭക്ഷ്യധാന്യക്കിറ്റ് വിതരണം തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു നിർവഹിച്ചു. സ്മാർട്ട്ഫോൺ ലൈബ്രറിയിലേക്ക് അദ്ധ്യാപകർ സംഭാവന ചെയ്ത സ്മാർട്ട്ഫോണുകൾ അദ്ധ്യാപക പ്രതിനിധികളായ ജി.അച്ചൻകുഞ്ഞ് എഫ്.എ.മേഴ്സൺ എന്നിവർ ചേർന്ന് എം.എൽ.എക്ക് കൈമാറി.
തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സാന്ത്വനസ്പർശം പാലിയേറ്റീവ് യൂണിറ്റിന് പി.ടി.എ സംഭാവന ചെയ്ത ഓക്സിജൻ സിലിണ്ടറും ഫ്ലോമീറ്ററും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻപോൾ മെഡിക്കൽ ഓഫീസർക്ക് കൈമാറി. മെഡിക്കൽ ഓഫിസർ ഡോ.അനുപമ കൊവിഡ് പ്രതിരോധ സന്ദേശം നൽകി. വ്യക്തികളും ഐ.എസ്.എം ഈലാഫ് കമ്മിറ്റിയും നൽകിയ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ് നിർവഹിച്ചു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ ജയചന്ദ്രൻനായർ, സുബിൻ എന്നിവരെ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കുഞ്ഞ് പൊന്നാടയണിച്ച് ആദരിച്ചു.
ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി.എസ്.പി.സി കേഡറ്റുകൾ സമാഹരിച്ച ഭക്ഷണപ്പൊതികൾ കൊല്ലം സിറ്റി അഡിഷണൽ നോഡൽ ഓഫീസർ അനിൽകുമാർ കരുനാഗപ്പള്ളി നന്മവണ്ടി വിശപ്പുരഹിത പദ്ധതി പ്രവർത്തകർക്ക് കൈമാറി. ശലഭങ്ങൾ എന്ന കൊവിഡ് സാന്ത്വന പരിചരണ പരിപാടിയിലെ എൻ.എസ്.എസ് വോളണ്ടിയർമാരെ അനുമോദിച്ച് എൻ.എസ്.എസ് ശാസ്താംകോട്ട ക്ലസ്റ്റർ കൺവീനർ അഭിലാഷ് സംസാരിച്ചു. എസ്.എം.സി ചെയർമാൻ ജി.കൃഷ്ണകുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് സി.രാജീവ് , മദർ പി.ടി.എ പ്രസിഡന്റ് ശ്രീകല ഉണ്ണികൃഷ്ണൻ എന്നിവർ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ ജോസ് നന്ദി പറഞ്ഞു.