എഴുകോൺ: ഇടക്കിടം വിജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ നടന്ന വായനപക്ഷാചരണ സമാപനം ആർ. കിരൺബോധി ഓൺ ലൈനായി ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ. സോമൻ അദ്ധ്യക്ഷനായി. നേതൃ സമിതി കൺവീനർ എസ്. അശോകൻ മുഖ്യ പ്രഭാഷണവും താലൂക്ക് കൗൺസിൽ മെമ്പർമാരായ ഡോ. ജി. സഹദേവൻ, ആർ. ബാബു എന്നിവർ ആശംസ പ്രസംഗവും നടത്തി. വൈസ്. പ്രസിഡന്റ് എസ്. രഞ്ജിത് സ്വാഗതവും എസ്. എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു.തുടർന്ന് ബാലവേദി കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെയും കൊവിഡ് പ്രതിരോധ സാധനങ്ങളുടെയും വിതരണോദ്ഘാടനം വായനശാല പ്രസിഡന്റ് ആർ. സോമൻ നിർവഹിച്ചു.