എഴുകോൺ: ഐ.പി.ടി.എ കരീപ്ര മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ജെ .ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൂടാതെ സ്റ്രാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ, ഐ.പി.ടി.എ കരീപ്ര സെക്രട്ടറി വൈഷ്ണവ് ചന്ദ്രൻ, മഞ്ജു വേണുഗോപാൽ, സന്തോഷ്, താമരാക്ഷൻ എന്നിവർ സംസാരിച്ചു.