പരവൂർ: സ്പേസ് ഇടവ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡയബറ്റിക് രോഗികൾക്ക് ഉരുളക്കിഴങ്ങിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ഇറച്ചിക്കാച്ചിലിന്റെ തൈകൾ (അടതാപ്പ്) വിതരണം ചെയ്തു. ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാലിക് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാറിന് തൈകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സ്പേസ് പ്രസിഡന്റ് സഫിയുദ്ദീൻ, സെക്രട്ടറി നാസിർ, പഞ്ചായത്ത് മെമ്പർമാരായ ഹർഷദ് സാബു, സിമിലിയ എന്നിവർ സംസാരിച്ചു.