പരവൂർ: എസ്.എൻ.ഡി.പി യോഗം ഒല്ലാൽ അരുണോദയം ശാഖയുടെ നേതൃത്വത്തിൽ ശാഖാ പരിധിയിലെ അൻപതിലധികം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും ഒന്ന് മുതൽ പത്ത് വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്.വി. അനിൽ, വൈസ് പ്രസിഡന്റ് പ്രേംജി, സെക്രട്ടറി ഡി. സുരേന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായ മോഹൻദാസ്, മധുകുമാർ, വിനോദ്, ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.