പരവൂർ: കേരള കർഷക സംഘം പൂതക്കുളം സൗത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ശ്രീകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മയ്ക്ക് സാധനങ്ങൾ കൈമാറി. കർഷക സംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറി ബി. ശ്രീകണ്ഠൻ നായർ, പ്രസിഡന്റ് എം. സന്തോഷ് കുമാർ, പൂതക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഡി. സുരേഷ് കുമാർ, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം ശാലിനി, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, ജെ. സുധീഷ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.