അഞ്ചൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ. പി .എസ്. ടി .എ )സംസ്ഥാന വ്യാപകമായി നടത്തുന്ന എ. ഇ. ഓഫീസ് ധർണയുടെ ഭാഗമായി അഞ്ചൽ സബ് ജില്ലാ കമ്മിറ്റി അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക, ഓൺലൈന്‍ ക്ലാസുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ എല്ലാ കുട്ടികൾക്കും പഠന സൗകര്യം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ .പി .എസ്. എ സംസ്ഥാനകമ്മിറ്റിയംഗം സി. ടി.ലൂക്കോസ് , പുനലൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജി. ജഗദീഷ് ബൈജു , അഞ്ചൽ ഉപജില്ലാ പ്രസിഡന്റ് ദീപു ജോർജ്, എസ്.സുൽഫത്ത് , എ.മാരിയത്ത് , ടി .എൻ.രാഹുൽ , സുബീഷ് ജോർജ്ജ് ,സന്തോഷ് പനയഞ്ചേരി, രാമചന്ദ്രൻപിള്ള, സുൽഫിന്നിസ എന്നിവർ പ്രസംഗിച്ചു.