അഞ്ചൽ: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ആശ്രയ പദ്ധതിയുടെ അലയമൺ പഞ്ചായത്ത്തല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അസീനാ മനാഫ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനീഷ് , ബ്ലോക്ക് പഞ്ചായത്തംഗം ഇ .കെ .സുധീർ ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.പ്രമോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീതാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡാനിയേൽ, അംഗങ്ങളായ ബിന്ദുലേഖ, പി.ശോഭന, ജയശ്രീ, ജെ.ഗീത, എം.ഹംസ, സി .പി .ഐ അലയമൺ എൽ.സി സെക്രട്ടറി പി.ദിലീപ്, സി.പി.എം അലയമൺ എൽ. സി സെക്രട്ടറി എ.ആർ.അസീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്. സുനിൽദത്ത്, ചാണ്ടപ്പിള്ള എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മുരളി സ്വാഗതവും കെപ്കോ മാനേജിംഗ് ഡയറക്ടർ ഡോ. വിനോദ് ജോൺ നന്ദിയും പറഞ്ഞു.