കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പുതുതായി ചേർത്ത യോഗനാദം വരിക്കാരുടെ വരിസംഖ്യ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി. യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോമരാജനും സംയുക്തമായാണ് തുക നൽകിയത്. യോഗം ജനറൽ സെക്രട്ടറിയുടെ നിർദേശാനുസരണം 500 പുതിയ വരിക്കാരെയാണ് ശാഖകൾ കേന്ദ്രീകരിച്ച് പുതുതായി ചേർത്തത്. കൂടുതൽ വരിക്കാരെ ചേർക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.