ശാസ്താംകോട്ട: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൊവിഡ് പരിശോധനയ്ക്കായി ആന്റിജൻ കിറ്റുകൾ വിതരണം ചെയ്തു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷഹന മുഹമ്മദ് , ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സനൽകുമാർ എന്നിവർ പങ്കെടുത്തു. വെസ്റ്റ് കല്ലട, കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോ.സി.ഉണ്ണികൃഷ്ണൻ, ബിനീഷ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാസർക്കാർ ആശുപത്രികൾക്കുമായി ഒരു ലക്ഷത്തോളം ആന്റിജൻ കിറ്റ് ജില്ലാ പഞ്ചായത്ത് നൽകി.