nanma-
നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ (റിയാദ്) ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗുണഫോക്താക്കളുടെ വീടുകളിൽ പ്രതിമാസ ഭക്ഷൃധാനൃ കിറ്റുകൾ നൽകുന്ന എം.മഹ്ബൂബിനെ സി.ആർ.മഹേഷ് എം.എൽ.എ മെമന്റൊ നൽകി ആദരിക്കുന്നു.മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു,ബിജുമുഹമ്മദ്,മൻസൂർ കല്ലൂർ,നൗഫൽ, എന്നിവർ സമീപം.

കൊല്ലം : നന്മ കരുനാഗപ്പള്ളി കൂട്ടായ്മ (റിയാദ്) നടത്തി വരുന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം മൂന്നാം വർഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ടൗൺ നന്മ നഗറിൽ (മറ്റത്ത് ബിൽഡിംഗ്) നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭാദ്ധ്യക്ഷൻ കോട്ടയിൽ രാജു, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ബിജു മുഹമ്മദ് എന്നിവരും പങ്കെടുത്തു. കൂട്ടായ്മയുടെ കിറ്റ് വിതരണത്തിന്റെ അടുത്ത വർഷത്തേക്കുള്ള ഫണ്ട് കോട്ടയിൽ രാജുവിൽ നിന്ന് നവാസ് ലത്തീഫ് (ജോയിന്റ് ട്രഷറർ) ഏറ്റു വാങ്ങി. അശരണരായ രോഗികൾക്കുള്ള ചികിത്സാ ധന സഹായം സി .ആർ .മഹേഷ്, റിയാസ് സ്റ്റാർ സ്പോർട്സിന് കൈമാറി. കഴിഞ്ഞ രണ്ടു വർഷമായി കരുനാഗപ്പള്ളി താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വീടുകളിൽ പ്രതിമാസ ഭക്ഷ്യ ധാന്യ കിറ്റുകൾ എത്തിച്ചു നൽകുന്ന എം. മഹ്ബൂബിനെ വിശിഷ്ടാത്ഥികൾ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. മൻസൂർ കല്ലൂർ (പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ കോടിയിൽ (രക്ഷാധികാരി) ആമുഖ പ്രസംഗം നടത്തി. ഷെഫീഖ് മുസ്ലിയാർ (ജോയിന്റ് ട്രഷറർ) നന്ദി പറഞ്ഞു. നൗഷാദ് ബിൻസാഗർ, റിയാസ് വഹാബ്, അജ്മൽ താഹ, ഷെരീഫ് മൈനാഗപ്പള്ളി, അനസ് അബ്ദുൽസമദ്‌ , സിറാജ് പുത്തൻതെരുവ്, നിസാം മലസ്, നിസാം ഓച്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.