photo
കോടതി സമുച്ചയത്തിനുള്ള നർദ്ദിഷ്ട സ്ഥം ജില്ലാ ജഡ്ജി കെ.ബി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ ഓഫീസർമാരുടെ സംഘം പരിശോധിക്കുന്നു.

കരുനാഗപ്പള്ളി: കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ക് ആൻഡ് സെഷൻസ് ജഡ്ജ് കെ.ബി ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ ഓഫീസർമാരുടെ സംഘം സന്ദർശിച്ചു. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി പോളിടെക്നിക് പ്രവർത്തിക്കുന്ന സർക്കാർ സ്ഥലമാണ് സംഘം സന്ദർശിച്ചത്. ജില്ലാ ജഡ്ജിക്കൊപ്പം അഡിഷണൽ സെഷൻസ് ജഡ്ജ് ഹരികുമാർ, ചീഫ് ജുഡീഷണൽ മജിസ്‌ട്രേറ്റ് ഹരികൃഷ്ണൻ, സി.ആർ.മഹേഷ് എം.എൽ.എ , നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു എന്നിവരും ഉണ്ടായിരുന്നു. ഐ.എച്ച്.ആർ.ഡി പോളിടെക്നിക് പ്രവർത്തിച്ചു വരുന്ന പഴയ കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാൻ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. ഭൂമിയുടെ മുൻകാല ക്രയവിക്രയങ്ങളെ കുറിച്ച് എല്ലാ രേഖകളും ഹാജരാക്കാൻ കരുനാഗപ്പള്ളി തഹസിൽദാർക്ക് നിർദ്ദേശം നൽകി. 14ന് ജില്ലാ ജഡ്ജിയുടെ ചേംബറിൽ അഡിഷണൽ ചീഫ് സെക്രട്ടറി, ഐ.എച്ച്.ആർ.ഡി ഡയറക്ടർ, എം.എൽ.എ, നഗരസഭ ചെയർമാൻ, ജില്ലാ കളക്ടർ, ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. .