ശാസ്താംകോട്ട: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട ഉപജില്ലാ കമ്മിറ്റി ശാസ്താംകോട്ട എ.ഇ.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗീരിഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഗ്രേസ് മർക്ക് നൽകുക, പൊതു വിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, നിയമനം ലഭിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകർക്ക് പ്രവേശനാനുമതി നൽകുക, എയ്ഡഡ് സ്കൂൾ അദ്ധ്യാപന നിയമങ്ങൾ അംഗികരിക്കുക , 1700 ഗവ: പ്രൈമറി സ്കൂളുകളിൽ പ്രഥമ അദ്ധ്യാപകരെ നിയമിക്കുക, ഓൺലൈൻ ക്ലാസ് ആരംഭിച്ച പശ്ചാത്തലത്തിൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ . സബ് ജില്ലാ പ്രസിഡന്റ് വി. ഷീബ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.എ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.മായാ , സാജൻ സക്കറിയ, ജൂമൈലത്ത്, വി.എസ്. അജയകുമാർ , വിജേഷ് കൃഷ്ണൻ ,വേണു ഗോപാൽ, ജോൺ , ആർ.ജി. ഗോപാല കൃഷ്ണ പിള്ള, രജനി എന്നിവർ (പസംഗിച്ചു.