കൊല്ലം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങി ഫീസടച്ച് പ്രദർശിപ്പിച്ചിട്ടുള്ള പരസ്യ ബോർഡുകളിൽ നിന്ന് ഫ്ളക്സുകൾ ( മീഡിയം ക്ലോത്ത് ) മോഷണം പോകുന്ന വിഷയത്തിൽ പൊലീസിന് പരാതി നൽകാൻ കേരള അഡ്വൈർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പരസ്യ ബോർഡുകൾ സ്ഥിതിചെയ്യുന്നത് കൂടുതലും ദേശീയ പാതയുടെ സമീപപ്രദേശങ്ങളിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ മറവിലാണ് ഇത്തരം മോഷണങ്ങൾ നടക്കുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.