പോരുവഴി: അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ജില്ലാതല ഉദ്ഘാടനം 14 ന് ആയിക്കുന്നത്ത് നടക്കും. വൈകിട്ട് 4 മണിയ്ക്ക് നടക്കുന്ന പരിപാടി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രാദേശിക സഭകളുടെ നേതൃത്വത്തിലും വീടുകളിലും ആരംഭിക്കുന്ന കൃഷിയ്ക്കുള്ള പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി യോഗം ചേർന്നു. കക്കാക്കുന്നിൽ ചേർന്ന സംഘാടക സമിതി യോഗം സി. പി .ഐ ജില്ലാ എക്സി അംഗം ആർ. എസ് .അനിൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് മനു പോരുവഴി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് അജയഘോഷ് കാമ്പയിൻ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ശ്രീജ, ആർ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, എസ് .അനിൽ,ടി.ടി.രമണൻ, എ. എം. ഹനീഫ, എസ്. ശശിധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാകുമാരി, മിനി കുമാരി, ഡി .ദീപ എന്നിവർ സംസാരിച്ചു. എം .ദർശനൻ സ്വാഗതവും സ്വരാജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്. അജയഘോഷ് (ചെയർമാൻ) എ. എം. ഹനീഫ, എസ് .കെ. ശ്രീജ, ഡി .ദീപ (വൈസ് ചെയർമാൻ) എം. ദർശനൻ (കൺവീനർ) മനുപോരുവഴി, ഗീതാകുമാരി, സ്വരാജ് (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.