കരുനാഗപ്പള്ളി: വണ്ടിപ്പെരിയാറിൽ ഡി.വൈ.എഫ്.ഐ നേതാവ് പീഡനത്തിനിരയാക്കി കെട്ടി തൂക്കി കൊന്ന കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പകൽ പന്തം സമരം വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ഇർഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ, ആർ.എസ്. കിരൺ, ഷംനാദ് ഷാജഹാൻ, ബിലാൽ, അരുൺ കുമാർ, റിയാസ് റഷീദ്,റാഷിദ് എ. വാഹിദ്,ഷഹനാസ്,അസ്‌ലം ആദിനാട്, അൽത്താഫ് ഹുസൈൻ, അൻഷാദ്, അഫ്സൽ, സുമയ്യ സലാം,നൗഫൽ,വിശാഖ്, അയ്യപ്പൻ എന്നിവർ സംസാരിച്ചു.