interlock
ഇന്റർലോക്ക് പാകാനായി റെയിൽവേ സ്റ്റേഷൻ - കർബല റോഡിലെ വൃക്ഷത്തൈകൾ വെട്ടിനിരത്തിയപ്പോൾ

കൊല്ലം: പൊതുപ്രവർത്തകർ നട്ടുവളർത്തിയ വൃക്ഷത്തൈകൾ മനസാക്ഷിയില്ലാതെ വെട്ടിനിരത്തി നഗരസഭയുടെ ഇന്റർലോക്ക് പാകൽ. കൊല്ലം റെയിൽവേ സ്റ്റേഷൻ - കർബല റോഡിൽ മെമു ഷെഡിനോട് ചേർന്ന് റോഡ് വക്കിലുള്ള വൃക്ഷത്തൈകളാണ് വെട്ടിനിരത്തിയത്.

പിന്നിട്ട പരിസ്ഥിതി ദിനങ്ങളിലും വിശേഷ ദിവസങ്ങളിലുമായി വിവിധ സംഘടനാ പ്രവർത്തകർ വച്ചുപിടിപ്പിച്ചതാണ് ഇവിടുത്തെ മരത്തൈകൾ. വൃക്ഷങ്ങളെ സംരക്ഷിക്കാൻ വീടിന്റെ രൂപരേഖ പോലും മാറ്റുന്ന കാലത്താണ് വൃക്ഷത്തൈ നിൽക്കുന്ന ഭാഗം ഒഴിവാക്കി ഇന്റർലോക്ക് പാകാൻ പോലും നഗരസഭ മിനക്കെടാത്തത്. കശുഅണ്ടിയുടെ ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വച്ചുപിടിപ്പിച്ച കശുമാവ് തൈകളും മൂടോടെ പിഴുതെറിഞ്ഞവയിൽ ഉൾപ്പെടുന്നു.