കൊട്ടാരക്കര: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഡി.ഇ. ഒാഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി പ്രമോദ്.ജി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കെ.സുനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈലംകുളം ഹരി, സനിൽ പവിത്രേശ്വരം, അരുൺ മുന്നൂർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.