ചാത്തന്നൂർ : ചിറക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെയും ഒരു കോടി ഫലവൃക്ഷത്തൈ പദ്ധതിയുടെയും പഞ്ചായത്തുതല ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശർമ്മ, സനിത രാജീവ്, ചിറക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മിനിമോൾ ജോഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനിത ദിപു, സജില, രജനീഷ്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുഭഗ‌ൃൻ, കൃഷി ഓഫീസർ അഞ്ജു വിജയൻ, അസി. കൃഷി ഓഫീസർ ഉണ്ണിക്കൃഷ്ണപിള്ള, കൃഷി അസിസ്റ്റന്റ് രാജേഷ് എന്നിവർ പങ്കെടുത്തു.