photo
എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി വെസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വിവാഹമാണ് വില്പനയല്ല എന്ന മുദ്രാവാക്യം ഉയർത്തി സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസ് ജംഗ്ഷനിൽ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. യോഗം സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.എസ്.താര ഉദ്ഘാടനം ചെയ്തു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ.രവി, മണ്ഡലം കമ്മിറ്റിയംഗം അബ്ദുൽസലാം,നഗരസഭാ കൗൺസിലർമാരായ മഹേഷ് ജയരാജ്, മുസ്തഫ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അനീഷ് ദേവരാജ്, യുവജന നേതാക്കളായ ബാദുഷാ ബഷീർ, എം.ഡി.അജിമൽ എന്നിവർ പ്രസംഗിച്ചു. മേഖലാ പ്രസിഡന്റ് ആരോമൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.