പുനലൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) പുനലൂർ വിദ്യാഭ്യാസ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ എ.ഇ.ഓഫിസിന് മുന്നിൽ ധർണ നടത്തി. എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുക, ഗവ.സ്കൂളുകളിൽ ഒഴിവുള്ള അദ്ധ്യാപിക തസ്തികകളിൽ നിയമനം നടത്തുക,എയ്ഡഡ് കൂളിലെ അദ്ധ്യാപക നിയമനം അംഗീകരിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠന സാമഗ്രികൾ നൽകുക, അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. സംഘടന സംസ്ഥാന കൗൺസിൽ അംഗം കെ.സജിത്ത് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന മീഡിയ സെൽ കൺവീനർ എം.ബാദുഷഖാൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി ബിജുതങ്കച്ചൻ, ജില്ല ജോയിന്റ് സെക്രട്ടറി ബി.റോയി, എ.എസ്.രജിത്ത്, ദിജു.ജി.നായർ, സാൻോഴ്സ് ബേബി തുടങ്ങിയവർ സംസാരിച്ചു.