kunnathoor-
കുന്നത്തൂർ മാനാമ്പുഴ തെങ്ങുംപിളളിവിള സജിയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്ന നിലയിൽ

കുന്നത്തൂർ : മാനാമ്പുഴ തെങ്ങുംപിള്ളിവിള സജിയുടെ വീടിന്റെ മേൽക്കൂര മരം വീണ് ഭാഗികമായി തകർന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വീടിനോട് ചേർന്നു നിന്ന കൂറ്റൻ മരം രണ്ടായി പിളർന്ന് മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ഈ സംമയം മുറിയിൽ ഉറങ്ങുകയായിരുന്ന സജിയും ഭാര്യ സുജയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിനകത്തുണ്ടായിരുന്ന ഫർണിച്ചറുകളും തകർന്നു.കുന്നത്തൂർ മാനപ്പള്ളിൽ വീട്ടിൽ സായിയുടെ വീടിനു മുകളിലേക്കും മരം ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.