ചാത്തന്നൂർ: ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി കേന്ദ്ര സർക്കാർ അനുവദിച്ച 37.5 ലക്ഷം രൂപ വിനിയോഗിച്ച് കല്ലുവാതുക്കൽ പാറ പുറമ്പോക്കിൽ ആരംഭിക്കുന്ന പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിന്റെ നി‌ർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ഇന്നലെ കരാറുകാരുടെ ജീവനക്കാരെത്തി ജെ.സി.ബി ഉപയോഗിച്ച് നിലം നിരപ്പാക്കി അസ്ഥിവാരം തോണ്ടുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നാലുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാർ അറിയിച്ചു.