കരുനാഗപ്പള്ളി : സി.പി.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ കേരളം കാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലയ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനംചെയ്തു. ഇന്ദുലേഖ അദ്ധ്യക്ഷയായി. സഫിയത്ത് ബീവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീമാസഹജൻ, ബി .രമണിയമ്മ, ജെ. ഹരിലാൽ, കെ.എസ്.ഷെറഫുദ്ദീൻ മുസലിയാർ തുടങ്ങിയവർ സംസാരിച്ചു. ആലപ്പാട് നോർത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ .വസന്തൻ ഉദ്ഘാടനം ചെയ്തു. വിജിമോൾ അദ്ധ്യക്ഷയായി.കരുനാഗപ്പള്ളി ടൗണിൽ ഏരിയ കമ്മിറ്റി സെക്രട്ടറി പി .കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ശോഭന അദ്ധ്യക്ഷയായി. ക്ലാപ്പന പടിഞ്ഞാറ് വി.പി .ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. റംലാറഹിം അദ്ധ്യക്ഷയായി. ക്ലാപ്പന കിഴക്ക് ടി .എൻ .വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. കെ. രാഘവൻ അദ്ധ്യക്ഷനായി. തൊടിയൂരിൽ ബി .സജീവൻ ഉദ്ഘാടനം ചെയ്തു. ബെൻസി രഘുനാഥ് അദ്ധ്യക്ഷയായി. .കല്ലേലിഭാഗത്ത് വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ ശ്രീജിത്ത് അദ്ധ്യക്ഷനായി. കുലശേഖരപുരം നോർത്തിൽ ബി .എ. ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു. ബി സുധർമ അദ്ധ്യക്ഷയായി. കുലശേഖരപുരം സൗത്തിൽ എ .പി .അശ്വിനി ഉദ്ഘാടനം ചെയ്തു. ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.