തൊടിയൂർ: കല്ലേലിഭാഗം 22 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി.
കെ. പി .സി .സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് തോട്ടുകര മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി സെക്രട്ടറി നജീംമണ്ണൽ, കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് എൻ.രമണർ, പി.സോമൻപിള്ള, നസീം ബീവി, എ.എ.അസീസ്, എ.സുനിൽകുമാർ ,കെ.വാസു, ഷിഹാബ് ബായി,അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.വാർഡ് സെക്രട്ടി കുമാരൻ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു.