കൊല്ലം: വണ്ടിപ്പെരിയാറിൽ പിഞ്ചുകുഞ്ഞിനെ ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മഹിളാമോർച്ച കടപ്പാക്കട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിച്ച് പ്രതിഷേധിച്ചു. എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ഏരിയാ പ്രസിഡന്റ് ജയന്തി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മോൻസി ദാസ്, മണ്ഡലം സെക്രട്ടറി മിനിഅമ്മ, കുന്നേമുക്ക് മഹിളാമോർച്ച പ്രവർത്തകരായ മഞ്ജുള, ധന്യ, അശ്വതി, കൃഷ്ണ, പ്രമീള, ബി.ജെ.പി ഏരിയാ സെക്രട്ടറി അഭിലാഷ്, ബൂത്ത്‌ പ്രസിഡന്റ് അനിൽകുമാർ, വിഷ്ണു, പ്രദീപ്, മോനിഷ്, ശശികാന്ത് എന്നിവർ പങ്കെടുത്തു.