ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വെളിനല്ലൂർ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ഉപവാസ സമരം നടത്തി.യൂണിറ്റ് പ്രസിഡന്റ് എസ് .സാദിക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഇന്ത്യൻ ജുവലറി ഏർപ്പെടുത്തിയ ധനസഹായം ഷിബുവിന് കൈമാറി.കെ.രാജേന്ദ്രൻ, എം.രാജൻകുട്ടി, സുൽഫി, രമേശൻ, കൊച്ചു കോശി, വിനോദ്, ബിജു നാഥൻ, സന്തോഷ്കുമാർ, മണി,ജുബൈരിയ ഹമീദ് എന്നിവർ സംസാരിച്ചു.