പുനലൂർ: ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ രാജവെമ്പാലയെ വാവ സുരേഷ് പിടി കൂടി.ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ബിന്ദു ഹോട്ടലിന് സമീപത്തെ ചതുപ്പിൽ നിന്നാണ് രാജവെമ്പാലയെ പിടി കൂടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.രാജവെമ്പാലയെ കണ്ട സമീപവാസികൾ വനപാലകരെ വിവരം അറിയിച്ചു.തുടർന്ന് വാവസുരേഷ് എത്തി കൂറ്റൻ രാജവെമ്പാലയെ പിടികൂടി ചാക്കിലാക്കി.പിന്നീട് ഉൾ വനത്തിൽ കൊണ്ട് വിട്ടു.