pradeep-50

ശൂരനാട്: പോരുവഴി ഇടയ്ക്കാട് സ്വദേശിയെ ഒഡീഷയിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടയ്ക്കാട് രവി മന്ദിരത്തിൽ പ്രദീപാണ് (50) മരിച്ചത്. ഒഡീഷയിലെ സുന്ദർഗ്രാഹ് ജില്ലയിലെ ഗോപാൽപുരിക്ക് സമീപത്തെ കുളത്തിലാണ്‌ വ്യാഴാഴ്ച പുലർച്ചെ പ്രദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം 20 വർഷമായി ഒഡീഷയിൽ ടയർ കട നടത്തുകയാണ്‌.
കുളിക്കുന്നതിനിടെ അപസ്മാരം വന്നതാണെന്നു കരുതുന്നു. ഒഡീഷയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം റോഡ് മാർഗം നാട്ടിലെത്തിക്കും. അച്ഛൻ: പരേതനായ സദാനന്ദൻ. അമ്മ: ലക്ഷ്മി. ഭാര്യ: ദീപ. മക്കൾ: പ്രതിഭ, പ്രതിജ.