navas
മൈനാഗപ്പള്ളി കല്ലുകടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ കോവൂർ കുഞ്ഞുമോൻ എം.എൽ .എ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പള്ളിക്കലാറിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതു ജലാശയങ്ങളിൽ മത്സ്യ വിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി രണ്ടര ലക്ഷം കുഞ്ഞുങ്ങളെ മൈനാഗപ്പള്ളി കല്ലകടവിലാണ് നിക്ഷേപിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ. എസ്. കല്ലേലിഭാഗം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ തസ്നീമ, പ്രിൻസ്, എസ്.നവാസ് ,വിസ്മയ എന്നിവർ പങ്കെടുത്തു.