കൊല്ലം: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേമ പവർ, ഡോക്ടർ സ്പോട്ട്, സ്പെറിക്കോൺ എന്നീ കമ്പനികളുടെ ആഭിമുഖ്യത്തിൽ എൻജിനിയറിംഗ് പഠനത്തിന് ഇൻഡസ്ട്രിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പരീക്ഷ എഴുതിനിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജുമായി കമ്പനികൾ ധാരണാപത്രം ഒപ്പിട്ടു. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള പഠനത്തിനൊപ്പം വ്യവസായത്തിന് യോജിച്ച രീതിയിൽ വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.15ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വെബ് സൈറ്റ്: www.ukfcet.ac.in/kshemascholorship.php. ഫോൺ: 8606009997.