കിളികൊല്ലൂർ: പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ പ്രതിഷ്ഠാവാർഷികം ഇന്ന് രാവിലെ 6.30 മുതൽ വിശേഷാൽ കലശപൂജകളോടെ നടക്കും. ക്ഷേത്രത്തിൽ ആഴ്ചത്തോറും നടന്നു വരുന്ന മഹാശിവദീപം നാളെ രാവിലെ 6.30 മുതൽ ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും. ഒരുസമയം 15 പേർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് ശിവദീപത്തിൽ പങ്കെടുക്കാം. ക്ഷേത്രത്തിൽ നിന്ന് തെളിച്ചുനൽകുന്ന ദീപം ശ്രീകോവിലിന് ഒരു പ്രദക്ഷിണവും ക്ഷേത്രത്തിന് 3 പ്രദക്ഷിണവും വച്ച് ഭഗവാന്റെ സന്തതസാഹചരിയായ നന്ദികേശന്റെ കാതിൽ ഉദ്ദിഷ്ടകാര്യം മന്ത്രിക്കുന്ന ചടങ്ങാണ് മഹാശിവദീപം. ശിവദീപത്തിന് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി സി. ബിജു, പ്രസിഡന്റ്‌ ജെ. ദിലീപ്കുമാർ എന്നിവർ അറിയിച്ചു.