പത്തനാപുരം: ഷോപ്പിംഗ് മാളിന്റെ വെള്ളക്കെട്ട് നീക്കം ചെയ്യാത്തതിൽ യുവമോർച്ച പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഷോപ്പിംഗ് മാളിൽ കെട്ടികിടന്ന മലിനജലം ശേഖരിച്ച് പ്രകടനമായി പത്തനാപുരം പഞ്ചായത്തിലെത്തിയ യുവമോർച്ച പ്രവർത്തകരെ കവാടത്തിൽ പൊലീസ് തടഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയെ കാണണം എന്ന യുവമോർച്ചയുടെ ആവശ്യം പൊലീസ് നിരാകരിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കുത്തിയിരുന്ന് സമരം ചെയ്തു. യുവമോർച്ച പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധസമരം യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ബബുൽ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ദീപുരാജ് മുഖ്യ പ്രഭാഷണം നടത്തി.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആശിഷ്‌കൃഷ്ണൻ മണ്ഡലം ഭാരവാഹികളായ ദിലീപ്, ഉണ്ണികൃഷ്ണൻ , കമ്മറ്റി അംഗങ്ങളായ ശരത് ,പഞ്ചായത്ത് ഭാരവാഹികളായ അരുൺ, അജിത്ത്, അരുൺ ചന്ദ്രശേഖരൻ, അരുൺ ജി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.