ochirahss
അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ഓച്ചിറ ഗവ.ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'സ്നേഹോപകാരം' സ്മാർട്ട് ഫോൺ വിതരണം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'സ്നേഹോപകാരം' സ്മാർട്ട് ഫോൺ വിതരണം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് ഫോൺ നൽകിയത്. ബി.എസ് വിനോദ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. അജ്മൽ, ഗീതരാജു, ഹെഡ്മിസ്ട്രസ് ഹഫ്സബീവി, ബിനു.ജി.പി, രതി, ബിധു, ഹരിലാൽ, അൻസർ മലബാർ, അയ്യാണിക്കൽ മജീദ്, സന്തോഷ് തണൽ തുടങ്ങിയവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി. മണികണ്ഠൻ സ്വാഗതവും അഭിനന്ദ് നന്ദിയും പറഞ്ഞു.