ഓച്ചിറ: പായിക്കുഴി-വലിയകുളങ്ങര പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന ചികിത്സാ ധനസഹായ, പഠനോപകരണ വിതരണം രക്ഷാധികാരി മനയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു സോപാനം അദ്ധ്യക്ഷനായി. സെക്രട്ടറി ജി. ബിനു, ഖജാൻജി രാജു ഐക്കര, ജോയിന്റ് സെക്രട്ടറി ശ്യാം ചന്ദ്രൻ, സുഭാഷ് ചെമ്പുവിള തുടങ്ങിയവർ സംസാരിച്ചു.