photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ 281-ാം നമ്പർ പാവുമ്പ ശാഖയിലെ വൃക്കരോഗത്തിന് ചികിത്സയിലിരിയ്ക്കുന്ന സുനിലിന് നൽകുന്ന ചികിത്സാ ധനസഹായം യൂണിയൻ സെക്രട്ടറി എ.സോമരാജനും പ്രസിഡന്റ് കെ.സുശീലനും ഡയറക്ട് ബോർഡ് മെമ്പർ കെ.പി. രാജനും ചേർന്ന് കൈമാറുന്നു

കരുനാഗപ്പള്ളി: അശരണർക്ക് കൈത്താങ്ങായി മാറുകയാണ് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ. കഴിഞ്ഞ 12 ർഷമായി വൃക്കരോഗിയായ പാവുമ്പാ 281-ം നമ്പർ ശാഖയിലെ അംഗമായ മാവിളശ്ശേരിൽ സുനിലിനാണ് യൂണിയന്റെ സഹായ ഹസ്തങ്ങൾ തുണയായി എത്തിയത്. ഇന്നലെ എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, യോഗം ഡയറക്ടർ ഹോർഡ് മെമ്പർ കെ.രാജൻ എന്നിവർ സുനിലിന്റെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്.