eravipuira-
ഇരവിപുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാതരംഗിണി വായ്പാ വിതരണോദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ബി.എസ്. പ്രവീൺ ദാസ് നിർവഹിക്കുന്നു

കൊല്ലം: സാമ്പത്തികബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി സംസ്ഥാന സഹകരണ വകുപ്പ് രൂപം നൽകിയ വിദ്യാതരംഗിണി വായ്പകൾ ഇരവിപുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. ബാങ്കിന്റെ പ്രവർത്തനപരിധിയിൽ താമസിക്കുന്ന 50 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനാവശ്യമായ തുക പലിശരഹിത വായ്പയായാണ് നൽകിയത്. വായ്പാവിതരണ പദ്ധതി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ബി.എസ്. പ്രവീൺ ദാസ് ഉദ്ഘാടനം ചെയ്തു. ശില്പ സുരേഷ്‌ കുമാർ ആദ്യവായ്പ ഏറ്റുവാങ്ങി. ഇരവിപുരം സർവീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ. കൃഷ്ണകുമാർ, വി.പി. മോഹനകുമാർ, എ. കമറുദീൻ, എസ്. കണ്ണൻ,​ സി. കിഷോർ കുമാർ, കെ. ബാബു, വി.എസ്. ശ്രീജ, ജീജാഭായി, പി. ഷേർളി, ബാങ്ക് സെക്രട്ടറി എ. റാണി ചന്ദ്ര എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള സൗജന്യ മൊബൈൽ ഫോൺ വിതരണവും ജോയിന്റ് രജിസ്ട്രാർ ബി.എസ്. പ്രവീൺ ദാസ് നിർവഹിച്ചു. വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ പ്രഥമാദ്ധ്യാപകർ മൊബൈൽ ഫോൺ ഏറ്റുവാങ്ങി.