ഓച്ചിറ : കുലശേഖരപുരം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആറാം വാർഡിലെ ഇരുപതോളം വിദ്യാർത്ഥികൾക്കാണ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ഫോൺ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തംഗം സൗമ്യപ്രേംകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, അശോകൻ കുറുങ്ങപ്പള്ളി, രാജേഷ് മണിയൻ, ശ്രീജിത്ത്, താഹിർ, നൗഷാദ്, പ്രേംകൃഷ്ണൻ, കുമാരി, സുമംഗല കുഞ്ഞമ്മ, വിഷ്ണു, ഷംനാദ്, ചന്തു തുടങ്ങിയവർ സംസാരിച്ചു.