കുന്നിക്കോട് : വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. അതേ സമയം മുൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഡി.എം.ഒ.യുടെയും നിർദേശം അനുസരിച്ച് മാത്രമാണ് നിലവിലെ പഞ്ചായത്ത് ഭരണ സമിതി തീരുമാനം നടപ്പിലാക്കിയതെന്ന് പ്രസിഡന്റേ അദബിയ നാസറുദ്ദീനും വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടും പറഞ്ഞു. ഇത് ഭരണ-പ്രതിപക്ഷ പോരിലേക്ക് നയിച്ചു. പിരിച്ചുവിട്ട ജീവനക്കാർക്ക് കഴിഞ്ഞ ഏഴ് മാസമായിട്ട് ശമ്പളം നൽകിയിട്ടില്ല. ശമ്പളകുടിശിക പോലും നൽകാതെ ഇവരെ പിരിച്ചു വിടാൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. എന്നാൽ യോഗത്തിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ പ്രതിനിധി ഉൾപ്പടെയുള്ളവരുടെ പിന്തുണയോടെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചെതെന്ന് ഭരണസമിതി അവകാശപ്പെട്ടു.
കുന്നിക്കോട് സി.ഐ പി.ഐ.മുബാറക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം എത്രയും പെട്ടെന്ന് എച്ച്.എം.സി. ഫണ്ടിൽ നിന്ന് ശമ്പള കുടിശിക നൽകാമെന്നും പിരിച്ചു വിടുന്ന കാര്യത്തിൽ നിയമനുസൃതമായ നടപടി സ്വീകരിക്കാമെന്നും മെഡിക്കൽ ഓഫിസർ ഡോ.ലക്ഷ്മിശ്രീ ഉറപ്പ് നൽകി. പഞ്ചായത്തംഗങ്ങളായ എം.റഹീംകുട്ടി, ബി.ഷംനാദ്, സി.