കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണോദ്ഘാടനം സമിതി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ആരിഫ് ജില്ലാ ജനറൽ സെക്രട്ടറി വാറൂർ കെ.കെ. അശോക് കുമാറിനു നൽകി നിർവഹിച്ചു.
യോഗത്തിൽ എഴുകോൺ യൂണിറ്റ് ജനറൽ സെക്രട്ടറി പി.സിംലാസനൻ
അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടേറിയറ്റംഗം മുരുകൻ ആചാരി, ലെനിൻ പത്മാസ്,രഘു ആരോമൽ, മനോഹരൻ കല്ലിക്കോട്, പ്രസാദ് അംബീൽ എന്നിവർ സംസാരിച്ചു.