കൊല്ലം : പനയം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജൽജീവൻ മിഷൻ പദ്ധതിയിലെ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഗ്രാമവികസനം/ സാമൂഹ്യസേവനം / ജലവിതരണ പദ്ധതികൾ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർബന്ധമായും കുടുംബശ്രീ കുടുംബാംഗവും ഔദ്യോഗിക രേഖകൾപ്രകാരം പഞ്ചായത്തിലെ സ്ഥിരം താമസക്കാരുമാകണം. വനിതകൾക്ക് മുൻഗണന. പരമാവധി പ്രായപരിധി 40 വയസ്. യോഗ്യരായവർ സ്വയം തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെമ്പർ സെക്രട്ടറി, പനയം കുടുംബശ്രീ
സി.ഡി.എസ് എന്ന വിലാസത്തിൽ ജൂലായ് 12 വൈകിട്ട 5ന് മുൻപായി സമർപ്പിക്കണം. ഫോൺ: 7902469721, 9605767415.